ഇനി മുതല്‍ യാത്രക്കാർ തങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത സ്റ്റേഷനില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ സീറ്റ് നഷ്ടമാകും.
യാത്രക്കാർ എത്തുന്നതും കാത്ത് ടിടിഇ അടുത്ത സ്റ്റേഷൻ വരെ ഇനി കാത്തുനില്‍ക്കില്ല. റെയില്‍വേയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
നിലവിലെ രീതി അനുസരിച്ച്, ഒരാള്‍ ബോർഡിങ് സ്റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ അടുത്ത സ്റ്റേഷൻ എത്തുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നല്‍കാറില്ലായിരുന്നു.
എന്നാല്‍ പുതിയ നിയമപ്രകാരം, യാത്രക്കാരൻ കയറിയില്ലെങ്കില്‍ ടിടിഇ തന്റെ ടാബ്‌ലെറ്റിലൂടെ വിവരം ഉടൻ അപ്‌ഡേറ്റ് ചെയ്യും. ഇതോടെ ആ സീറ്റ് തല്‍ക്ഷണം വെയിറ്റിങ് ലിസ്റ്റിലോ ആർ.എ.സിയിലോ ഉള്ളവർക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.
നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് അനുവദിച്ചു കഴിഞ്ഞാല്‍ ആ വിവരം യാത്രക്കാരന്റെ മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് ആയി എത്തും. അതിനാല്‍ ഇനി മുതല്‍ ട്രെയിൻ യാത്രക്കാർ കൃത്യസമയത്ത് തന്നെ ബോർഡിങ് സ്റ്റേഷനില്‍ എത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Post a Comment