തളിപ്പറമ്പ് ചിറവക്കില്‍ പിക്കപ്പ് പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു


തളിപ്പറമ്പ : കണ്ണൂർ - കാസർകോട് ദേശീയ പാതയില്‍ ചിറവക്കില്‍ പിക്കപ്പ് വാൻ വോള്‍വോ ബസ്സിലിടിച്ച്‌ രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു, കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ്(40), റഫീഖ് (33) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇവരെപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . പിക്കപ്പ് വാൻ പൊളിച്ചാണ് കാമ്പിനില്‍ കുടുങ്ങിയ ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെടുത്തത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post