വിജയവാഡ: ആന്ധ്രാപ്രദേശിലെ കാക്കിനാട ജില്ലയില് പടക്ക നിര്മാണശാലയിലുണ്ടായ തീപിടിത്തത്തില് 18 മരണം. ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്ഫോടനമുണ്ടായത്.
അപകടത്തില് നിരവധി പേര്ക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റര് അകലെ വരെ കേട്ടതായി സമീപവാസികള് പറഞ്ഞു. സ്ഫോടന സമയത്ത് ഏകദേശം 20 തൊഴിലാളികള് ഉണ്ടായിരുന്നതായാണ് റിപ്പോര്ട്ട്. മരിച്ചവരില് ഭൂരിഭാഗവും സ്ത്രീകളാണ്. സ്ഫോടനത്തിന്റെ ആഘാതത്തില് സമീപത്തെ നിരവധി വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചതായും റിപ്പോര്ട്ടുണ്ട്.
വെറ്റ്ലപാലം ഗ്രാമത്തിലെ അഡബല വീരബാബുവിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. 2027 വരെ പ്രവര്ത്തിക്കാന് നിര്മാണ യൂണിറ്റിന് ലൈസന്സുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
Post a Comment