ചേർത്തല എസ്.എല്‍.പുരം കോർത്തുശ്ശേരി വീട്ടില്‍ ജി.ആതിരയെ (26)യാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല താലൂക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 7 വാർഡില്‍ 7-ല്‍ കൊച്ചുപറമ്ബില്‍ വീട്ടില്‍ രഘുനാഥന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.
ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും മല, വള, കൊലുസ് ഉള്‍പ്പെടെയുള്ള 35 പവൻ സ്വർണ്ണവുമാണ് പ്രതി കവർന്നത്.
സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്ന് അറസ്റ്റുചെയ്തത്. ചേർത്തല ഡിവൈ.എസ്.പി അനില്‍കുമാർ ടി.യുടെ നിർദേശപ്രകാരം എസ്.എച്ച്.ഒ ഷെഫീക്ക്, എസ്.ഐ വീനസ്, എ.എസ്.ഐ ലിജിമോള്‍, സി.പി.ഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
2022ലാണ് ചേര്‍ത്തല സ്വദേശിയുമായി ആതിരയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ അമ്മയടങ്ങുന്ന വീട്ടില്‍ അന്ന് മുതല്‍ താമസം. അമ്മ ചിട്ടി പിടിച്ച് വീട്ടില്‍ സൂക്ഷിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന്‍ സ്വര്‍ണവും ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി വീട്ടുകാര്‍ അറിയുന്നത് 2024 നവംബറിലാണ്. മോഷണം പോയതില്‍ കൂടുതലും ഭര്‍ത്താവിന്‍റെ സഹോദരിയുടെ സ്വര്‍ണവുമുണ്ട്.
Post a Comment