തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല, കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നടത്താം.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വടക്കൻ കേരളത്തില്‍ 36 ഡിഗ്രിയിലേക്ക് പകല്‍ താപനില കൂടുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസ്. കൊച്ചി ഉയർന്ന താപനില 31 കുറഞ്ഞ താപനില 24.
Post a Comment