സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യയുടെ സ്വത്ത് മരവിപ്പിച്ച് ഇ ഡി. നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിലെ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ വഴി സാധാരണ ജനങ്ങളുടെ പണം തട്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിയമനടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്രസർക്കാർ അന്വേഷണം ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു.
കൂടാതെ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാൻ ആയിരുന്നു നിർദേശം നല്‍കിയിരുന്നത്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സേവ് ബോക്സ് ലേല ആപ്പിനെ സാധാരണക്കാർക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ പരസ്യങ്ങളില്‍ അഭിനയിച്ചു എന്ന് ആരോപണത്തെ തുടർന്ന് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. കൂടാതെ സേവ് ബോക്സ് ആപ്പുമായി നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കുവാനും ജയസൂര്യയ്ക്ക് അന്വേഷണസംഘം സമയം അനുവദിച്ചിരുന്നു.
Post a Comment