തളികാവ്: ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പു കേസില്‍ രണ്ട് പേർ അറസ്റ്റില്‍. കോഴിക്കോട് ചേളന്നൂർ പറമ്പില്‍ തൊടിയില്‍ കെ.
സോന (23), കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് (41) എന്നിവരാണ് പിടിയിലായത്.ഓണ്‍ലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത അമിത ലാഭവിഹിതത്തില്‍ വിശ്വസിച്ച് നിക്ഷേപം നടത്തി 47 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയിലാണ് കാളികാവ് പോലീസിന്റെ നടപടി.
വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപാര നിക്ഷേപമെന്ന പേരില്‍ ആകർഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം സ്വീകരിക്കുകയായിരുന്നു തട്ടിപ്പുസംഘം. തുടക്കത്തില്‍ ചെറിയ തുകകള്‍ ലാഭമായി നല്‍കിയത് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വലിയ തുകകള്‍ നിക്ഷേപിച്ചവർക്കാണ് പണം പിൻവലിക്കാൻ കഴിയാതെ നഷ്ടം സംഭവിച്ചത്.
പല ബാങ്ക് അക്കൗണ്ടുകളിലായി പണം സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അക്കൗണ്ട് പരിശോധനയിലൂടെ പ്രതികളിലേക്കെത്തിയ പോലീസ്, സോനയും റമീഷും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ മരവിപ്പിച്ചു. അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായും വ്യക്തമായി.
Post a Comment