സ്വര്‍ണം വാങ്ങാൻ ഇത് തന്നെ അവസരം, ഇന്നത്തെ വില അറിഞ്ഞോ.


തിരുവനന്തപുരം: ആശങ്കകള്‍ക്ക് അറുതിവരുത്തി സ്വർണവില താഴേക്ക്. സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
ഗ്രാമിന് 14,135 രൂപയാണ് നല്‍കേണ്ടത്. ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ 113600 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില ഇടിയുകയായിരുന്നു.വിപണിവില 1,13,080 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടി,ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകള്‍ ഈടാക്കിയാല്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപയോളമാണ് നല്‍കേണ്ടി വരുന്നത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 264.90 രൂപയും കിലോഗ്രാമിന് 2,64,900 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,918 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തില്‍ വില വീണ്ടും കുറയുന്നതിന് കാരണമായത്. തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവില താഴേക്ക് പോകുന്നത് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസമാണ്. വരും ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

Post a Comment

Previous Post Next Post