സമീകൃതമായ ആഹാരരീതി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കരള്‍രോഗ സാധ്യത വർധിപ്പിക്കാൻ കാരണമാകും.
ഇത്തരം ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. ഇവ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും, വീക്കം ഉണ്ടാക്കാനും, കരളിന്റെ സ്വാഭാവിക പ്രവർത്തനത്തിന് അമിത സമ്മർദ്ദം നല്‍കാനും കാരണമാകുന്നു.
1. മദ്യംകരളിന് ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണിത്. ചെറിയ അളവിലാണെങ്കില്‍ പോലും ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കുകയും ഇൻഫ്ലമേഷൻ കൂട്ടുകയും ചെയ്യും. ഫാറ്റിലിവർ രോഗമുള്ളവർ മദ്യം ഉപയോഗിച്ചാല്‍ വേഗത്തില്‍ ലിവർ സീറോസിസ് വരാനും കരളിന്റെ പ്രവർത്തനം തകരാറിലാവാനും ഇടയാക്കും.പ്പിക്കാനും കരളിന് അധികസമ്മർദം ഉണ്ടാക്കാനും കാരണമാകും.
2. വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങളില്‍ പൂരിത കൊഴുപ്പും കാലറിയും വളരെ കൂടുതലാണ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ശരീരഭാരം കൂട്ടാൻ കാരണമാകുകയും ഇതുവഴി കൊഴുപ്പിനെ ശരിയായി പ്രോസസ് ചെയ്യാൻ ശരീരത്തിനു പ്രയാസമാകുകയും ചെയ്യും. പതിവായി വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവർ രോഗം ഗുരുതരമാക്കും.
3. അമിതമായി സോഡിയം
സോഡിയ (ഉപ്പ്)ത്തിന്റെ അളവ് കൂടുന്നത് രക്തസമ്മർദം വർധിപ്പിക്കും. കരള്‍രോഗം ഉള്ളവരില്‍ സോഡിയം അമിതമാകുന്നത് വീക്കമുണ്ടാക്കും. ഫ്ലൂയ്ഡ് റിറ്റൻഷനും കരളിന് ക്ഷതമുണ്ടാക്കാനും ഇത് കാരണമാകും. കരളിനെയും ഹൃദയത്തെയും സംരക്ഷിക്കാൻ സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്.4. സംസ്ക്കരിച്ച ധാന്യങ്ങള്‍
വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയവ റിഫൈൻ ചെയ്ത ധാന്യങ്ങളില്‍ നിന്നാണുണ്ടാക്കുന്നത്. ഇവയില്‍ നാരുകള്‍ ഒട്ടും ഉണ്ടാകില്ല. നാരുകള്‍ ഇല്ലാത്തതിനാല്‍ ഇവ വളരെ വേഗം ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂടുകയും ചെയ്യും. ഇത് ക്രമേണ കരളില്‍ കൊഴുപ്പ് ധാരാളമായി അടിഞ്ഞു കൂടാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവർ രോഗം വർധിക്കാൻ കാരണമാകും.
5. റെഡ് മീറ്റ്
ബീഫ്, പോർക്ക്, സോസേജ്, ഡെയ്‌ലി മീറ്റ് തുടങ്ങിയവയില്‍ പൂരിതകൊഴുപ്പുകളും സോഡിയവും ധാരാളമുണ്ട്. പൂരിത കൊഴുപ്പ് അമിതമാകുന്നത് കരളിലെ ഇൻഫ്ലമേഷൻ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും വർധിപ്പിക്കും. സോഡിയമാകട്ടെ രക്തസമ്മർദം വർധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തിന് ആയാസമുണ്ടാക്കുകയും ചെയ്യും. പ്രോസസ് ചെയ്ത ഇറച്ചിയില്‍ പ്രിസർേവറ്റീവുകളും അഡിറ്റീവുകളും ഉണ്ടാകും. ഇത് കരളിന്റെ ആരോഗ്യം നശിപ്പിക്കും.
Post a Comment