കൊല്ലത്ത് ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുരാരി തന്ത്രി അറസ്റ്റില്‍


കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റില്‍. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്.
പിടിയില്‍. ഭരണിക്കാവിലെ ഉദയ റോയല്‍ ടവർ ഹോട്ടലില്‍ നിന്നാണ് മുരാരി തന്ത്രി പൊലീസിന്റെ പിടിയിലായത്.
കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ ഇയാള്‍ ലെെംഗികാതിക്രമത്തിന് ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച്‌ പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ പിൻവാതിലിലൂടെ കടന്നുകളഞ്ഞു. ജ്യോതിഷവും പൂജയുമൊക്കെ നടത്തുന്ന ഇയാള്‍ റീല്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Post a Comment

Previous Post Next Post