കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം: സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കായിക വിദ്യാർത്ഥിനികളെ ഹോസറ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാർത്ഥിനിയുമാണ്.സ്‌റ്റേഡിയത്തോട് ചേർന്നുള്ള സായിയുടെ ഹോസ്റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാൻ വാർഡനും മറ്റുവിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോള്‍ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതില്‍ ബലം പ്രയോഗിച്ച്‌ തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാർത്ഥികള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണർ എത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. സാന്ദ്ര അത്‍ലറ്റിക് താരമാണ്.

Post a Comment

Previous Post Next Post