കാസർകോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവിനെതിരെ വീണ്ടും ഉയർന്ന പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധക്കാർ ടോള്‍ ബൂത്തിലെ ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നിലവില്‍ വൻ പൊലീസ് സംഘം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ടോള്‍ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്
ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തില്‍ നിലപാട് എടുത്തു.സത്യാഗ്രഹ സമരം തുടരുമെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ വ്യക്തമാക്കി. യോഗ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ ഉറപ്പ് നല്‍കി.
Post a Comment