തിരുവനന്തപുരം: തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം.
ശിക്ഷ ഏഴ് വർഷത്തില്‍ താഴെ ആയതുകൊണ്ടാണ് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളില്‍ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനില്‍ക്കുമെന്നതാണ് മറ്റൊരു കാര്യം.
മൂന്ന് വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. രണ്ട് വർഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി.
Post a Comment