തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൻ തീപ്പിടുത്തം, നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു


തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപ്പിടുത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്.
നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്താണ് തീപ്പിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ഇലക്‌ട്രിക് വാഹനത്തിനാണ് ആദ്യം തീ പിടിച്ചതെന്നാണ് നിഗമനം.ഏകദേശം അഞ്ഞൂറിലധികം ബൈക്കുകള്‍ എല്ലാ ദിവസവും ഈ മേഖലയില്‍ പാര്‍ക്ക് ചെയ്യാറുണ്ട്. പാര്‍ക്കിങ്ങ് ഷെഡ്ഡിലുള്ള മുഴുവന്‍ വാഹനങ്ങളും കത്തിനശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. രാവിലെ 6.45 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുണ്ടാകും എന്നതാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങളെ കഠിനമാക്കുന്നത്. പാര്‍ക്കിങ്ങ് ഷെഡ്ഡിനുള്ളില്‍ തീ ആളിപ്പടര്‍ന്ന് അവസ്ഥയിലാണ്‍. തീപ്പിടുത്തം ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചേക്കും.
അതേസമയം തീ ഇത്ര വലിയതോതില്‍ പടരുന്നതില്‍ റെയില്‍വേ പാര്‍ക്കിങ്ങിന്റെ അനാസ്ഥയാണ് കാരണമെന്ന് ആരോപണമുണ്ട്. ആദ്യം ചെറിയ തോതില്‍ മാത്രം തീ പടര്‍ന്നപ്പോള്‍ തീ അണയ്ക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തീപ്പിടുത്തം ഇത്രയും വലുതാകില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശക്തമായ കാറ്റിന്റെ സാന്നിധ്യമുണ്ടായതിനാല്‍ നാല് മിനിറ്റിനുള്ളില്‍ തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.

Post a Comment

Previous Post Next Post