യാത്രക്കാർ ഏറെ കാത്തിരുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പശ്ചിമ ബംഗാളിലെ മാല്‍ഡ ടൗണ്‍ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്.
മണിക്കൂറില്‍ 180 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനില്‍ ആർ.എ.സി (RAC) സീറ്റുകള്‍ ഉണ്ടാകില്ലെന്നത് യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ ഉറക്കവും യാത്രാസുഖവും ഉറപ്പാക്കുന്നു.
ട്രെയിൻ സർവീസിനൊപ്പം 3000 കോടിയിലധികം രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ, പശ്ചിമ ബംഗാളിനായി പന്ത്രണ്ടിലധികം പുതിയ ട്രെയിൻ സർവീസുകള്‍ കൂടി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കായി വൻതോതിലുള്ള വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ ഈ സന്ദർശനത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
Post a Comment