കണ്ണൂര്‍ പാട്യത്ത് അധ്യാപികയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


സങ്കടക്കാഴ്ചയായി... കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂള്‍ അധ്യാപികയുമായ അഷിക ആണ് മരിച്ചത്. 31 വയസായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അഷികയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post