അരുണാചല്‍ പ്രദേശിലെ സെലാ തടാകത്തില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. 26 വയസ്സുകാരനായ ഡിനുവാണ് മരിച്ചത്. ഒപ്പുണ്ടായിരുന്ന മഹാദേവ് എന്ന ഇരുപത്തിനാലുകാരനായി തിരച്ചില്‍ തുടരുകയാണ്.വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്കാണ് അപകടമുണ്ടായത്. കേരളത്തില്‍ നിന്നുള്ള ഏഴംഗ സംഘത്തിലെ വിനോദസഞ്ചാരികളായിരുന്നു ഇരുവരും. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് തടാകത്തിലേക്ക് വീഴുകയും രക്ഷിക്കാനായി ഡിനുവും മഹാദേവും തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷിക്കാനായെങ്കിലും ഡിനുവും മഹാദേവും തടാകത്തിലേക്ക് വീഴുകയായിരുന്നു. ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. മഹാദേവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
അരുണാചലില്‍ മലയാളി യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചില്‍
Alakode News
0
Post a Comment