തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സുകളില്‍ യാത്രയ്ക്കിടയില്‍ വിശപ്പ് ഇനി പ്രശ്നമേയല്ല. ഭക്ഷണം നേരിട്ട് സീറ്റിലേക്കും ബസ് സ്റ്റേഷൻ ഔട്ട്ലെറ്റില്‍ നിന്ന് പിക്കപ്പ് ചെയ്യുന്നതിനും സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുങ്ങുകയാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.കെഎസ്‌ആർടിസിയും റെയില്‍ റോള്‍സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് യാത്രക്കാർക്കായി 10 റെയില്‍റോള്‍സ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു.
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തില്‍ ആയിരം ഡ്രൈവർമാർക്കും ആയിരം കണ്ടക്ടർമാർക്കുമായി സ്ത്രീ സുരക്ഷാ അവബോധനത്തിലും ബസ്സുകളുടെ സാങ്കേതിക വശങ്ങളിലും പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയാണ്. ജി.ഐ.സെഡ് (GIZ) സാങ്കേതിക സഹകരണത്തോടെ നടപ്പിലാക്കുന്ന Sustainable Urban Mobility Air Quality, Climate Action and Accessibility SUM-ACA) 'സുമാക്ക' പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.
ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനസ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ 2026 ജനുവരി 28 ന് പോലീസ് ട്രെയിനിംഗ് കോളേജില്‍ ആരംഭിച്ചു.1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും വിദഗ്ധരായ ട്രെയിനർമാരെ ഉള്‍പ്പെടുത്തി അടുത്ത ഒന്നര മാസത്തിനുള്ളില്‍ പൂർത്തിയാക്കാവുന്ന തരത്തിലാണ് ട്രെയിനിംഗ് ക്രമീകരിച്ചിട്ടുള്ളത്. ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കെഎസ്‌ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവ്വഹിച്ചു.
Post a Comment