മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസില്‍ അഴിയൂരില്‍ ചെങ്കല്‍ ലോറിക്ക് തീപ്പിടിച്ചു


തലശേരി : മുഴപ്പിലങ്ങാട് - മാഹി ദേശീയപാത ബൈപ്പാസ് റോഡില്‍ അഴിയൂരില്‍ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു.ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം - തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനില്‍ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയില്‍ പെട്ടത്.
ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ലോറി നിറുത്തി ചാടി ഇറങ്ങിയതിനാല്‍ അപകടത്തില്‍പ്പെട്ടില്ല. മാഹി അഗ്നിശമന സേനയെ വിവരമറിയച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം തീ ആളിപ്പടരുന്നതിന് മുൻപെ നിയന്ത്രണ വിധേയമാക്കി.
വടകരയില്‍ നിന്നും രണ്ട് അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റും എത്തിയിരുന്നു. അപ്പോഴേക്കും തീ കെടുത്തിരുന്നു. ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തിയ നിലയിലാണ്. പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കത്തിയ ലോറിയിലെ ചെങ്കല്ല് മറ്റൊരു ലോറിയില്‍ കയറ്റി ഗതാഗതം സുഗമമാക്കി.

Post a Comment

Previous Post Next Post