കോളേജ് വിദ്യാര്‍ഥികള്‍ക്കും കോളടിച്ചു! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ധനമന്ത്രി; 'സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയൻസ് വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം സൗജന്യമാക്കി'

 

തിരുവനന്തപുരം: കോളേജ് വിദ്യാർഥികള്‍ക്ക് വമ്പൻ സർപ്രൈസുമായാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനെത്തിയത്.


രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റില്‍ കോളേജ് വിദ്യാർഥികള്‍ക്കായി ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികള്‍ക്ക് ബിരുദ പഠനം സൗജന്യമാക്കിയതായാണ് ബജറ്റിലെ പ്രഖ്യാപനം. നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയാണ് കേരളത്തില്‍ സൗജന്യ വിദ്യാഭ്യാസാം നല്‍കിയിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികള്‍ക്കും ബിരുദ പഠനം സൗജന്യമാക്കിയിരിക്കുന്നത്.
അതേസമയം, സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കായാണ് പ്രഖ്യാപനം. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഈ തുക ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
മാത്രമല്ല റോഡ് അപകടത്തില്‍ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി.ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി.

Post a Comment

Previous Post Next Post