വാട്സപ്പിലൂടെ സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന സേവനമാണ് ന്യായ സേതു. നീതി ന്യായ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാരിൻ്റെ ഈ പുതിയ പദ്ധതി വളരെ എളുപ്പത്തില്‍ നമുക്ക് ഉപയോഗിക്കാനാവും
.സാധാരണക്കാർക്ക് നിയമപരമായ ഉപദേശങ്ങളും സഹായങ്ങളും എളുപ്പത്തില്‍, സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നിയമ-നീതി മന്ത്രാലയമാണ് ‘ന്യായ സേതു’ വാട്ട്‌സ്‌ആപ്പ് ബോട്ട് ആരംഭിച്ചത്. ‘നീതി ലഭ്യത ലളിതമാക്കുക’ എന്നതാണ് ഈ ചാറ്റ്ബോട്ടിൻ്റെ ലക്ഷ്യം.
വാട്സപ്പ് ചാറ്റിലൂടെ നിയമപരമായ സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനും വിദഗ്ധോപദേശം തേടാനും ഇതിലൂടെ സാധിക്കും. സിവില്‍ കേസുകള്‍, ക്രിമിനല്‍ കേസുകള്‍, കുടുംബ തർക്കങ്ങള്‍, ഗാർഹിക പീഡനം, കോർപ്പറേറ്റ് നിയമങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിയമസഹായം തേടാം.ഫോണില്‍ 7217711814 എന്ന നമ്ബർ സേവ് ചെയ്യുക. വാട്ട്‌സ്‌ആപ്പില്‍ ഇത് ‘Tele-Law’ എന്ന പേരിലാകും ദൃശ്യമാകുക. ഈ നമ്ബറിലേക്ക് മെസേജ് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ നമ്ബർ വെരിഫൈ ചെയ്യാൻ ആവശ്യം. ഇത് ചെയ്യുന്നതോടെ ഈ ചാറ്റ്ബോട്ട് പ്രവർത്തനക്ഷമമാകും.
എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബോട്ട് ഉപയോഗിച്ച് നിയമോപദേശങ്ങള്‍ സൗജന്യമായി തേടാം. വക്കീല്‍ ഓഫീസുകള്‍ കയറി ഇറങ്ങാതെ, മറ്റ് ബുദ്ധിമുട്ടുകളില്ലാതെ വാട്സപ്പിലൂടെ തന്നെ പ്രാഥമിക നിയമോപദേശം ലഭിക്കുന്ന സേവനമാണ് ഇതിലൂടെ ലഭ്യമാവുന്നത്.
Post a Comment