3 ദിവസം നിശ്ചലം? രാജ്യവ്യാപകമായി പണി മുടക്ക്, ജീവനക്കാര്‍ ആവശ്യപ്പെടുന്നത്


ഡല്‍ഹി: രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ. അഞ്ചുദിവസത്തെ പ്രവർത്തി ആഴ്ച നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്കുന്നത്.

നിലവില്‍ ബാങ്ക് ജീവനക്കാർക്ക് എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ഉണ്ട്. അഞ്ചുദിവസത്തെ പ്രവർത്തി ആഴ്ച്ച നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരി 27നാണ് രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകുക. എന്നാല്‍ പണിമുടക്ക് ഒരു ദിവസം അല്ല ബാധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച്‌ മൂന്നു ദിവസമാണ് ഈ പണിമുടക്ക് ബാധിക്കുക.
കാരണം ജനുവരി 25 ഉം 26 ഇതിനോടകം തന്നെ ബാങ്കുകള്‍ അവധിയാണ്. അതിനാല്‍ തന്നെ ജനുവരി 27 ന് പണിമുടക്ക് പ്രഖ്യാപിച്ചാല്‍ മൂന്നുദിവസം തുടർച്ചയായി ബാങ്ക് വഴിയുള്ള യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ സാധിക്കില്ല. ഇത് ബാങ്ക് പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്ന അവസ്ഥയാകും. മൂന്ന് ദിവസം ഇത് ജനങ്ങളെ ബാധിക്കുമെന്ന് യുണൈറ്റഡ് ഫോറം ബാങ്ക് ഓഫ് യൂണിയന്റെ കീഴിലുള്ള യൂണിയനുകള്‍ പറയുന്നു.
2024 മാർച്ചില്‍ എത്തിയ വേതന ഒത്തുതീർപ്പിന്റെ ഭാഗമായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുഎഫ്ബിയുവും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം ശേഷിക്കുന്ന രണ്ട് ശനിയാഴ്ചകള്‍ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചതായി യുഎഫ്ബിയു അറിയിച്ചു."ഞങ്ങളുടെ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കാത്തത് ഖേദകരമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും 40 മിനിറ്റ് കൂടി ജോലി ചെയ്യാൻ ഞങ്ങള്‍ ഇതിനകം സമ്മതിച്ചിട്ടുള്ളതിനാല്‍ ജോലി സമയം നഷ്ടപ്പെടില്ല," യുഎഫ്ബിയു പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post