തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മർദം കുറയ്ക്കാനും അവർക്ക് സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കാനുമായി 'സ്‌നേഹം' എന്ന പുതിയ പദ്ധതിയുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയില്‍ കളികള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്കൂളുകളിലും വീട്ടുപരിസരങ്ങളിലും ‘കളിക്കൂട്ടങ്ങള്‍’ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ഏകാന്തതയും പഠനഭാരവും മൊബൈല്‍ അഡിക്ഷനും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളില്‍ മാത്രമല്ല, പ്രാദേശികമായി കുട്ടികള്‍ താമസിക്കുന്ന ഇടങ്ങളിലും സുരക്ഷിതമായ കളിക്കളങ്ങള്‍ ഇതിലൂടെ ഉറപ്പാക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍
സ്‌കൂള്‍ സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കുട്ടികള്‍ക്ക് ഒത്തുചേരാനും കളിക്കാനും വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.
പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള ലോകവുമായി കുട്ടികളെ ബന്ധിപ്പിക്കാനും അവരുടെ സമ്മർദങ്ങള്‍ ലഘൂകരിക്കാനും കായിക വിനോദങ്ങളിലൂടെ സാധിക്കും.
കുട്ടികള്‍ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള ശീലം വളർത്താനും ‘കളിക്കൂട്ടങ്ങള്‍’ സഹായിക്കും.
Post a Comment