എന്റമ്മോ...; വീണ്ടും റെക്കോർഡിട്ട് സ്വർണ വില!


സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു.

Post a Comment

Previous Post Next Post