തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി.ഇതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായിരിക്കുകയാണ്.യോഗയോഗ് രണ്ട് വർഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ ജനപ്രതിനിധികള്‍ അയോഗ്യരാണെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ആന്റണി രാജുവിനെ അയോഗ്യനാക്കിയത്. കോടതി വിധി വിശദമായി പരിശോധിച്ച ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് അയോഗ്യത സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
നെടുമങ്ങാട് കോടതിയാണ് തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാനുള്ള അവസരവും ജനപ്രതിനിധിക്ക് നഷ്ടമാകും. ഇത്തരത്തില്‍ കോടതി ശിക്ഷയെത്തുടർന്ന് അയോഗ്യനാക്കപ്പെടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധിയാണ് ആന്റണി രാജു.വരുന്ന തെരഞ്ഞെടുപ്പുകളില്‍ ആന്റണി രാജുവിന് മത്സരിക്കാനും കഴിയില്ല. മേല്‍ക്കോടതിയില്‍ നിന്ന് ശിക്ഷാവിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്‍റണി രാജു.
Post a Comment