വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പവർ ബാങ്കുകള്‍ക്ക് വിവിധ എയർലൈനുകള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.യാത്രക്കാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങള്‍ ഇവയാണ്:
പവർ ബാങ്കുകള്‍ ചെക്ക്-ഇൻ ലഗേജില്‍ വെക്കാൻ പാടില്ല; ഇവ ഹാൻഡ് ലഗേജില്‍ മാത്രമേ കരുതാൻ അനുവാദമുള്ളൂ, 100 വാട്ടില്‍ താഴെയുള്ള പവർ ബാങ്കുകള്‍ക്ക് മാത്രമാണ് അനുമതി.
പവർ ബാങ്കിന്റെ ശേഷി അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.വിമാനത്തിനുള്ളില്‍ വെച്ച് പവർ ബാങ്ക് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങള്‍ ചാർജ് ചെയ്യാനോ, പവർ ബാങ്ക് തന്നെ ചാർജ് ചെയ്യാനോ അനുവാദമില്ല.
പവർ ബാങ്കുകള്‍ സീറ്റുകള്‍ക്ക് മുകളിലെ ഓവർഹെഡ് ബിന്നുകളില്‍ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ വെക്കണം. തീപിടുത്തം ഉണ്ടായാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാനാണ് ഈ ക്രമീകരണം.
യാത്രക്കിടയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അമിതമായി ചൂടാവുകയോ പുകയോ ഗന്ധമോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരമറിയിക്കണം. കുവൈത്ത് എയർവേയ്‌സ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്ബനികള്‍ നേരത്തെ തന്നെ ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
പവർ ബാങ്കിന് തീപിടിച്ച് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യങ്ങള്‍ മുൻനിർത്തിയാണ് ഡി.ജി.സി.എ ഈ സുരക്ഷാ മുൻകരുതല്‍ കർശനമാക്കിയത്.
Post a Comment