ഇൻഷുറൻസില്ലെങ്കില്‍ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം


ഡല്‍ഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കാൻ ശുപാർശ ചെയ്തു കൊണ്ട് മോട്ടോർ വെഹിക്കിൻ ആക്റ്റില്‍ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ.
ഇതു സംബന്ധിച്ച നിർദേശങ്ങള്‍ ഉടൻ ഉദ്യോഗസ്ഥർക്ക് കൈമാറും.
നിലവില്‍ ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതാണ് പതിവ്. ആദ്യ തവണ 2000 രൂപയും ആവർത്തിച്ചാല്‍ 4000 രൂപയും 3 മാസം തടവുമാണ് ശിക്ഷ. ഈ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്.
നിരത്തുകളില്‍ ഇറങ്ങുന്ന ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ കൂടിയതാണ് പുതിയ ഭേദഗതിക്ക് സർക്കാരിനെ നിർബന്ധിതരാക്കുന്നത്. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളില്‍ ഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post