പാനൂരില്‍ കുഴഞ്ഞുവീണ 19 വയസുകാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു

പാനൂർ: പാനൂരില്‍ കുഴഞ്ഞുവീണ 19 വയസുകാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകള്‍ ഫാത്തിമ റെനയാണ് (19) കുഴഞ്ഞുവീണ് മരിച്ചത് പൂക്കോത്തെ ഗ്ലോബല്‍ ടെക്ക് സെൻ്ററിലെത്തിയതായിരുന്നു.
ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്.

Post a Comment

Previous Post Next Post