തളിപ്പറമ്പ:തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ പയ്യാവൂർ സ്വദേശി പ്രദീപ്‌കുമാറിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഡിസംബർ 22 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ ശ്രീകണ്ഠപുരം പ്രദേശത്തെ പെൺകുട്ടി മാതാവിനൊപ്പം തളിപ്പറമ്പ് ഗവ: ആശുപത്രിയിൽ കൗൺസിലിംഗിനെത്തിയതായിരുന്നു.
മാതാവ് കൗൺസിലിംഗ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് പരാതി.
കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടർന്ന് പോലീസിൽ പരാതി നൽകുക യായിരുന്നു .
പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ഊർജിതമാക്കിയതായി തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ പറഞ്ഞു. പ്രിൻസിപ്പൽ എസ് ഐ ദിനേശൻ
കോതേരിയുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷണം നടക്കുന്നത് .
Post a Comment