കണ്ണൂർ: ഓണ്‍ലൈൻ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സൈബർ തട്ടിപ്പുസംഘത്തിനെതിരെ പരാതിയില്‍ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു.
കണ്ണൂർ തായത്തെരുവിലെ അപ്പാർട്ട്മെൻ്റില്‍ താമസിക്കുന്ന കെ.കെ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
2025 ഒക്ടോബർ മാസം മുതല്‍ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട സംഘം ഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് വഴി പണം സമ്ബാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞനവംബർ 4 മുതല്‍ 21 വരെയുള്ള കാലയളവില്‍ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ആകെ 28,38, 511 രൂപ നിക്ഷേപിച്ചിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
Post a Comment