നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താണു. കൊല്ലം കൊട്ടിയത്താണ് സംഭവം. സംരക്ഷണഭിത്തി സര്‍വീസ് റോഡിലേക്ക് ഇടിയുകയായിരുന്നു. ഇതിന്റെ ഭാഗമായി റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. അപകടസമയത്ത് സ്‌കൂള്‍ ബസ് ഉള്‍പ്പടെ നാലുവാഹനങ്ങള്‍ കുടുങ്ങി. ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരായി മാറ്റി. ആര്‍ക്കും പരിക്കില്ല. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.
കൊല്ലത്ത് ദേശിയപാത ഇടിഞ്ഞു താണു; വൻ അപകടം!
Alakode News
0
Post a Comment