ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും


ഇനിമുതല്‍ ഇന്ത്യന്‍ ഫോണ്‍നമ്ബറുകള്‍ ഉപയോഗിച്ച്‌ വിളിക്കുന്ന എല്ലാവരുടെയും KYC രജിസ്റ്റര്‍ ചെയ്ത പേര് ഫോണുകളില്‍ തെളിയും.അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DOT) ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടും. നിലവില്‍ ഹരിയാനയില്‍ ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടക്കുന്നുണ്ട്.
കോളര്‍ നെയിം പ്രസന്റേഷന്‍ (CNAP) എന്നറിയപ്പെടുന്ന ഈ സവിശേഷിത റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലെയുളള ടെലികോം ഓപ്പറേറ്റര്‍മാര്‍ ചില കോളുകളെ 'suspected' 'suspicious' എന്ന് എഴുതി കാണിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം കോളര്‍ ഐഡി ഒരു നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത പേരായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.

Post a Comment

Previous Post Next Post