തിരുവനന്തപുരം: വർക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടിയെറിഞ്ഞ് അക്രമിയുടെ കണ്ണില്ലാത്ത ക്രൂരത.
ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പേയാട് സ്വദേശി സോനു (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെ ആർ.പി.എഫ് കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് പിടികൂടി. സോനുവിന്റെ സുഹൃത്തായ പെണ്‍കുട്ടിയെയും ഇയാള്‍ തള്ളിയിടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ എത്തിയതോടെ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാത്രി 8.30ന് ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്‌രസ് വർക്കല അയന്തി പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. യുവതികള്‍ ആലുവയില്‍ നിന്നും സുരേഷ് കോട്ടയത്തു നിന്നുമാണ് ട്രെയിനില്‍ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറിയിരുന്നു.
വർക്കല സ്റ്റോപ്പില്‍ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോള്‍ ജനറല്‍ കമ്ബാർട്ടുമെന്റിലുണ്ടായിരുന്ന സോനുവും സുഹൃത്തായ യുവതിയും ടോയ്ലെറ്റിലേക്ക് പോയി. സോനുവിനെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്ലെറ്റില്‍ കയറി. ഇവർ പുറത്തിറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രതി സോനുവിന്റെ മുതുകില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു.
Post a Comment