മുകളിലോട്ട് തന്നെ....! സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു, പവന്റെ വില നോക്കാം


തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഗ്രാമിന് 15 രൂപ വർധിച്ച്‌ 11,290 രൂപയും പവന് 120 രൂപ വർധിച്ച്‌ 90,320 രൂപയുമായി.ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു. ആഗോളവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,012.02 ഡോളറാണ് വില.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 4,021.80 ഡോളറിലെത്തി. ഫെഡറല്‍ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

Post a Comment

Previous Post Next Post