വടകര : വടകരയില്‍ വന്ദേഭാരത് എക്സ്പ്രസിന് മുന്നില്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്.വടകരക്കും പയ്യോളിക്കുമിടയിലെ റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം. ഒരാള്‍ റെയില്‍വേ ട്രാക്കില്‍ കുനിഞ്ഞ് നില്‍ക്കുന്നെന്ന വിവരം പൊലീസിന്റെ കണ്‍ട്രോള്‍ റൂം നമ്ബറിലേക്ക് വരികയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് കുതിച്ചെത്തി യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടന്‍ ട്രാക്കില്‍ എത്തിയെന്നും കുട്ടിയോട് സംസാരിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പ്രണയ നൈരാശ്യം ; വടകരയില്‍ വന്ദേഭാരത് എക്പ്രസ്സിന് മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി
Alakode News
0
Post a Comment