പയ്യന്നൂർ : പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങള്‍ തകർത്തു.അപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .
പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് കാറിടിച്ചത് . ആശുപത്രിയില്‍ കാണിച്ച് തിരിച്ചു ഒട്ടോയില്‍ പോവുകയായിരുന്ന ഉടുമ്ബും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .
അപകടത്തില്‍ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തില്‍ കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു.
Post a Comment