മഴ പോയെന്ന് കരുതി ആശ്വസിക്കേണ്ട; വരുന്നൂ തകര്‍പ്പൻ തുലാവര്‍ഷം, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്.അടുത്ത 10ാം തീയതി വരെയാണ് മഴ മുന്നറയിപ്പുള്ളത്. തുലാവർഷം കനക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം ഒമ്ബതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 10ാം തീയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലാണ് യെല്ലോ അലർട്ടുള്ളത്.
ഓരോ ദിവസവും മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് ആവശ്യത്തിന് മഴ കിട്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. തുലാവർഷം തുടക്കത്തിലെ ചതിച്ചു എന്നുതന്നെ പറയാം. മേഖാവൃതമായ കാലാവസ്ഥയാണെങ്കില്‍ ചൂട് അസഹനീയമാണ്. ചില പ്രദേശങ്ങളില്‍ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഈ വർഷമവസാനം ലാ നിന പ്രതിഭാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. ഇതാകട്ടെ രാജ്യത്ത് കൊടും തണുപ്പിന് കാരണമാകുന്ന പ്രതിഭാസമാണ്.

Post a Comment

Previous Post Next Post