പാലക്കാട്: അട്ടപ്പാടി കരുവാര ഊരില്‍ പണി പാതിയായി നിർത്തിയ വീടിന്‍റെ സണ്‍ഷേഡ് തകർന്നുവീണ് ഏഴും നാലും വയസ്സുള്ള സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസ്സുകാരൻ അഭിനയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കാലിയില്‍നിന്ന് നാല് കിലോമീറ്റർ വനത്തിനുള്ളിലാണ് അപകടം.
ഉപയോഗശൂന്യമായ എട്ടുവർഷം പഴക്കമുള്ള വീടിന്‍റെ മേല്‍ക്കൂരയില്ലാത്ത സണ്‍ഷേഡിലേക്ക് കുട്ടികള്‍ കളിക്കാൻ കയറിയതാണ് ദുരന്തമായത്. മഴയും വെയിലും കൊണ്ട് ദുർബലമായിരുന്നു നിർമാണം. സ്കൂള്‍ അവധി ദിനത്തില്‍ കുട്ടികള്‍ പതിവുപോലെ കളിക്കാനെത്തിയപ്പോഴാണ് അപകടം. സ്ഥിരമായി കുട്ടികള്‍ ഇതിന് മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളില്‍ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്. തൊട്ടടുത്ത വീട്ടിലെ അജയ്-ദേവി ദമ്ബതികളുടെ മക്കളാണ് മരിച്ചത്. വനംവകുപ്പ് ജീപ്പിലാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ആശുപത്രി മോർച്ചറിയില്‍.
Post a Comment