കൊച്ചി: തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങള്‍ അന്യായമായ നികുതിയും പിഴയും ചുമത്തുന്ന സാഹചര്യത്തില്‍ നവംബർ 10 വൈകീട്ട് ആറ് മുതല്‍ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എജെ റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.
വാഹന ഉടമകള്‍ക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കാനുള്ള നിർബന്ധിത നടപടിയാണിതെന്നും ഭാരവാഹികള്‍ അറിയിച്ചു.കേരളത്തില്‍ രജിസ്റ്റർ ചെയ്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങള്‍ക്കെതിരെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പുകള്‍ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും ചെയ്യുന്നുണ്ട്. പല വാഹനങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെർമിറ്റ് ഫീസ് അടച്ച വാഹനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാൻ പാടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണർ എന്നിവർ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണം, ഈ അന്യായ നടപടികള്‍ അവസാനിപ്പിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കല്‍ ഉറപ്പാക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി തമിഴ്‌നാട് അന്യായമായി കേരള വാഹനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയാണ്. എന്നാല്‍, കേരള സർക്കാർ വളരെ അനുഭാവപൂർണമായ സമീപനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണർ എന്നിവർ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണം, ഈ അന്യായ നടപടികള്‍ അവസാനിപ്പിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കല്‍ ഉറപ്പാക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി തമിഴ്‌നാട് അന്യായമായി കേരള വാഹനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയാണ്. എന്നാല്‍, കേരള സർക്കാർ വളരെ അനുഭാവപൂർണമായ സമീപനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Post a Comment