ഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗെയ്റ്റ് നമ്ബർ ഒന്നിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തില്‍ മറ്റ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വൈകിട്ട് ഏകദേശം 6.30 ഓടെയാണ് സംഭവം. ലാ ഖില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ ഡല്‍ഹി ഫയർ സർവീസസിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി."ഒരു കാറിലാണ് സ്ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്," ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവില്‍ പ്രദേശം പൊലിസ് വളഞ്ഞിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
Post a Comment