ഡൽഹി സ്ഫോടനം മരണസംഖ്യ ഉയരുന്നു
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 9 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 ഓളം പേരെ അതീവ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40 ഓളം ആംബുലൻസുകളിലായിട്ടാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ദൃസാക്ഷികൾ പറയുന്നു. NSG ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീവ്രവാദി ആക്രമണമാണോ എന്ന സംശയത്തിലാണ്.
Post a Comment