കണ്ണൂർ : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 9 ഇടത്ത് എല്‍ഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്ഥാനാർത്ഥികള്‍ക്ക് എതിരില്ല.
12 ആം വാർഡിലെ ഇടതു സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടു വാർഡുകളിലെ ഇടത് സ്ഥാനാർഥികള്‍ക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തില്‍ പത്താം വാർഡിലെ ഇടത് സ്ഥാനാർഥി പ്രേമ സുരേന്ദ്രന്‍റെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർഥി കെ.വി. സജിനയുടെയും എതിരാളികളുടെ പത്രികകള്‍ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല.
Post a Comment