ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത


കേരളത്തില്‍ കാലവർഷക്കാറ്റ് ദുർബലമാകുന്നു. ഇതോടെ വടക്കൻ ജില്ലകളില്‍ ചിലയിടങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 ഔദ്യോഗികമായി ആരംഭിക്കുകയാണ്. സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്നാണ് റിപ്പോർട്ട്. കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ വീണ്ടും ബംഗാള്‍ ഉള്‍കടലില്‍ ന്യുന മർദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ ഇത് തീവ്ര ന്യുന മർദ്ദമായി ആന്ധ്രാ ഒഡിഷ തീരത്തേക്ക് എത്തുമെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി.
ഇനി തുലാവര്‍ഷം
സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി. ഇനി തുലാവര്‍ഷമാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്‍ഷം ഡിസംബര്‍ വരെ നീളും. ഡിസംബറോടെ ശക്തി കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒക്ടോബര്‍-ഡിസംബറില്‍ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. രാവിലെ വെയിലും ഉച്ചയ്ക്ക് ശേഷം മഴയും എന്നതാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ഒപ്പം കനത്ത മിന്നലും, ഇടിയും വരുമെന്നതിനാല്‍ ജാഗ്രത വേണം. തുലാവര്‍ഷം പിന്‍വാങ്ങുന്നതോടെ ശൈത്യകാലം തുടങ്ങും.

Post a Comment

Previous Post Next Post