വാണിജ്യ പാചക വാതക വിലയില്‍ വര്‍ധന; 16 രൂപ കൂട്ടി


കൊച്ചി: വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയില്‍ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയില്‍ മാറ്റമില്ല.കൊച്ചിയില്‍ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില. ദസറയ്ക്ക് മുന്നോടിയായി, ഒക്ടോബർ ഒന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുമെന്ന് എണ്ണ കമ്ബനികള്‍ നേരത്തെ അറിയിച്ചിരുന്നു. നാല് തവണ നിരക്ക് കുറച്ചതിനു ശേഷമാണ് വർധനയുണ്ടായത്. അതേസമയം 14.2 കിലോയുടെ ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്ബനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാർച്ച്‌ എട്ടിനായിരുന്നു. സെപ്റ്റംബർ ഒന്നിന് വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 51.50 രൂപ കുറച്ചിരുന്നു. പുതിയ സാമ്ബത്തിക വർഷത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഏപ്രില്‍ ഒന്നിനും എണ്ണ കമ്ബനികള്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില 41 രൂപയാണ് അന്ന് കുറച്ചത്.

Post a Comment

Previous Post Next Post