സംസ്ഥാനത്ത് മഴ അതിശക്തമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത 3 മണിക്കൂറില്‍ പെയ്തേക്കാവുന്ന മഴയെ കുറിച്ചും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ (>15 mm/hr) മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 18/10/2025
സംസ്ഥാനത്ത് തുലാവർഷം കനക്കുകയാണ്. മധ്യ വടക്കൻ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന തീവ്രന്യുന മർദ്ദ സാധ്യതയും, മാന്നാർ കടലിടുക്കിനു മുകളിലായി നിലനില്‍കുന്ന ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
Post a Comment