നാടിനെ നടുക്കിയ കൊലപാതകം; യുവാവിനെ കാടുവെട്ടുന്ന യന്ത്രം കൊണ്ട് കഴുത്തറുത്ത് കൊന്നു!

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശി മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ ഏഴരയോടെയാണ് കൊലപാതകം നടന്നത്. കാടുവെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്ക് പോകുന്നതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും, ഇതിന് പിന്നാലെ മൊയ്തീൻ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.
പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പ്രവീണും മൊയ്തീനും തമ്മില്‍ മുൻപും തർക്കങ്ങളും വൈരാഗ്യവും നിലനിന്നിരുന്നതായും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post