സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള സത്യസന്ധത; വീണ് കിട്ടുന്നതെല്ലാം തിരികെ നല്‍കുന്ന മാതൃക, അലി എന്ന കണ്ണൂർ ചെറുപുഴയിലെ ടാക്സി ഡ്രൈവര്‍ വ്യത്യസ്തനാകുന്നത് ഇങ്ങനെ.


ചെറുപുഴ: സ്വർണത്തിന് തീ പിടിച്ച വിലയുള്ള ഇക്കാലത്ത് ഒരു പൊടി സ്വർണ്ണമെങ്കിലും കളഞ്ഞ് കിട്ടിയാല്‍ അത് ഉടമസ്ഥൻ തിരിച്ച്‌ കൊടുക്കാൻ മടിക്കുന്നവരാകും അല്ലേ ഭൂരിഭാഗം പേരും.അങ്ങനെയുള്ള സമയത്താണ് തന്റെ വാഹനത്തില്‍ വീണു കിട്ടിയ ഒരു പവനിലധികം വരുന്ന സ്വർണ വള ഉടമസ്ഥനെ തേടി കണ്ട് പിടിച്ച്‌ തിരികെ നല്‍കി ഒരു ടാക്സി ഡ്രൈവർ മാതൃകയാകുന്നത്. ഇത് ആദ്യമായല്ല കണ്ണൂർ ചെറുപുഴയിലെ സി എം അലി കളഞ്ഞ് കിട്ടിയ ആഭരണങ്ങള്‍ തിരികെ നല്‍കുന്നത്. മുൻപ് തന്റെ വാഹനത്തില്‍ കയറി ആഭരണങ്ങളോ മറ്റോ നഷ്ടപ്പെട്ട എന്താണെങ്കിലും അവയെല്ലാം അലി ഉടമസ്ഥരെ തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ ചെറുപുഴ ടൗണില്‍ നിന്ന് കിട്ടിയതൊരു സ്വർണ വളയാണ്. ഒരു പവനിലധികം വരും. പോലീസിന്റെ സഹായത്തോടെ പ്രാപ്പൊയില്‍ സ്വദേശിനിക്ക് അലി അത് തിരിച്ചു നല്‍കി. എങ്ങനെ ഏഴു തവണ, ഏഴു പുഞ്ചിരികള്‍. എന്നന്നേയ്ക്കുമായി നഷ്ടമായെന്ന് കരുതിയത് തിരിച്ചുകിട്ടുമ്ബോഴുള്ള ഉടമസ്ഥരുടെ ഒരു ചിരി മാത്രമാൻ അലിക്ക് വേണ്ടത്. അത് എത്ര പവൻ പൊന്നിനേക്കാളും ഏറെ വിലപ്പെട്ടതാണ്.ടാക്സിയാണ് അലിയുടെ ഉപജീവനമാർഗം. ജോലിക്കിടെ ആരുടെ എന്ത് സാധനം നഷ്ടപ്പെട്ടത് തന്റെ കൈവശം കിട്ടിയാലും അലി അത് എത്തേണ്ട കരങ്ങളില്‍ തന്നെ എത്തിക്കാറുണ്ട്. 20 വർഷം മുൻപാണ് ആദ്യമായൊരു സ്വർണാഭരണം വീണുകിട്ടിയത്. ആ ന്ന് തുടങ്ങിയ ശീലമാണ് ഇന്നും തുടരുന്നത്. അങ്ങനെ അര പവനും ഒരു പവനും രണ്ട് പവനും ആറ് പവനുമൊക്കെ കയ്യില്‍ വന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കണ്ണ് മഞ്ഞളിച്ചിട്ടില്ല. കാരണം അത് നഷ്ടപ്പെട്ടവന്റെ വേദന അലി മനസിലാക്കും. അവരെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കും. സ്വർണം മാത്രമല്ല പണവും രേഖകളുമെല്ലാം തിരികെ കിട്ടിയ‍വരുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലുണ്ട് അലി. അതാണ് അലിയുടെ ഏറ്റവും വലിയ സന്തോഷവും.

Post a Comment

Previous Post Next Post