അമീബിക് മസ്തിഷ്കജ്വരം; നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്


തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തില്‍ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയിടങ്ങളില്‍ മുങ്ങി കുളിക്കരുത്. നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടർ തീം പാർക്കുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശം.
ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററില്‍ നടത്തിപ്പുകാർ രേഖപ്പെടുത്തണമെന്നുമാണ് ഉത്തരവ്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണമെന്ന് നിർദേശം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നടത്തണമെന്നും ആരോഗ്യവകുപ്പിൻ്റെ നിർദേശം. ജല സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം.ജലസ്രോതസ്സുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ നിർദേശിക്കുന്നു. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കണമെന്ന് നിർദേശിച്ചു. നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post