യുപിഐ ഇടപാട് പരിധി പത്ത് ലക്ഷം രൂപയായി ഉയര്‍ത്തി; പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍


ഡല്‍ഹി:   ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
തെരഞ്ഞെടുത്ത ചില വിഭാഗങ്ങളിലുള്ള പണമിടപാടുകള്‍ക്ക് ഇനി ഒറ്റ ദിവസം പത്ത് ലക്ഷം രൂപ വരെ യുപിഐ വഴി കൈമാറാൻ സാധിക്കും. ഉയർന്ന മൂല്യമുള്ള പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻപിസിഐ ഈ നിർണായകമായ ചട്ടഭേദഗതി വരുത്തിയിരിക്കുന്നത്.
നികുതി അടയ്ക്കല്‍, ഇൻഷുറൻസ് പ്രീമിയം, വായ്പാ തിരിച്ചടവ് (ഇഎംഐ), മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ (capital market investments) തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുക. വ്യക്തികളില്‍നിന്ന് വ്യാപാരികളിലേക്കുള്ള (person to merchant - P2M) ഇടപാടുകള്‍ക്കാണ് ഈ വർധനവിന്റെ ആനുകൂല്യം ലഭിക്കുക.

Post a Comment

Previous Post Next Post