നീന്തല്‍ കുളങ്ങളില്‍ ക്ലോറിന്റെ അളവ് ഉറപ്പാക്കണം; ഉത്തരവിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ നീന്തല്‍ കുളങ്ങള്‍ക്ക് കർശന സുരക്ഷാ നിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്.
പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തല്‍ കുളങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഈ നിർദ്ദേശങ്ങളുടെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് വ്യാപിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 27ന് ആരോഗ്യവകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത് നീന്തല്‍ കുളങ്ങള്‍ വഴിയും രോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ്. ആക്കുളത്തെ നീന്തല്‍ക്കുളത്തില്‍ നിന്ന് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്ബ് തന്നെ ഈ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

Post a Comment

Previous Post Next Post